Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Gold Case

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കേ​സ്; എ​ൻ. വി​ജ​യ​കു​മാ​റി​നെ വീ​ണ്ടും റി​മാ​ൻ​ഡ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം എ​ൻ. വി​ജ​യ​കു​മാ​റി​നെ വീ​ണ്ടും റി​മാ​ൻ​ഡ് ചെ​യ്തു. 14 ദി​വ​സ​ത്തേ​ക്കാ​ണ് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി റി​മാ​ൻ​ഡ് നീ​ട്ടി​യ​ത്.

എ. ​പ​ത്മ​കു​മാ​ർ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ബോ​ർ​ഡി​ൽ അം​ഗ​മാ​യി​രു​ന്നു വി​ജ​യ​കു​മാ​ർ. ബോ​ർ​ഡി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും ന​ട​പ​ടി​ക​ളി​ൽ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടെ​ന്നാ​യി​രു​ന്നു പ​ത്മ​കു​മാ​റി​ന്‍റെ മൊ​ഴി.

അ​തി​നി​ടെ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്ത് എ​സ്ഐ​ടി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി. എ​ല്ലാം ന​ട​ന്ന​ത് ത​ന്ത്രി​യു​ടെ അ​റി​വോ​ടെ എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​ല​വി​ൽ ത​ന്ത്രി​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കു​ന്നു​ണ്ടെ​ന്നും എ​സ്ഐ​ടി വ്യ​ക്ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച​യാ​ണ് ത​ന്ത്രി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത്.

National

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് ഐ​സി​യു​ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​കൊ​ള്ള​ക്കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സി​യു​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ന്നു.

മെ​ഡി​സി​ൻ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ്യ​ൽ സ​ബ് ജ​യി​ലി​ൽ വ​ച്ച് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്നാ​ണ് ത​ന്ത്രി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ആ​ദ്യം തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​തി​ന് ശേ​ഷം വി​ദ​ഗ്ദ പ​രി​ശോ​ധ​ന​ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ത​ന്ത്രി​യെ ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ൽ​പ പാ​ളി​ക​ള്‍ ക​ട​ത്തി​യ കേ​സി​ലും എ​സ്ഐ​ടി പ്ര​തി​ചേ​ർ​ക്കും. സ്വ​ർ​ണ പാ​ളി ചെ​മ്പാ​ക്കി മാ​റ്റി​യ മ​ഹ​സറി​ലും ഒ​പ്പി​ട്ട​ത് വ​ഴി ത​ന്ത്രി​ക്കും ഗൂ​ഡാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ് എ​സ്ഐ​ടി പ​റ​യു​ന്ന​ത്.

Kerala

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ ചോദ്യംചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശാസ്പദമാണെന്നാണ് റിപ്പോർട്ട്.

കേസിൽ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ. പത്മകുമാർ കണ്ഠരര് രാജീവര്‍ക്കെതിരേ എസ്ഐടിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നായിരുന്നു പത്മകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കിയത്.

പാളികള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ തന്ത്രിമാര്‍ അനുമതി നല്‍കിയെന്നും തന്ത്രി കൊണ്ടുവന്നതിനാല്‍ പോറ്റിയെ വിശ്വസിച്ചതെന്നുമാണ് എ പത്മകുമാർ മൊഴി നല്‍കിയത്.

അതേസമയം, സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു കണ്ഠരര് രാജീവര്‍ മൊഴി നല്‍കിയത്. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയതെന്നും പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്കിയിട്ടില്ലെന്നും മൊഴിയിലുണ്ട്.

Kerala

പോലീസിലെ ഇടതു വിഭാഗം ശബരിമല സ്വർണക്കൊള്ള കേസ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രത്യേക അന്വേഷണ സംഘത്തിലെ ഇടത് അനുഭാവമുള്ള പോലീസ് ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പുതുതായി സ്പെഷൽ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയ രണ്ട് സിഐമാരാണ് കേസ് മന്ദഗതിയിലാക്കുന്നതും അട്ടിമറിക്കുന്നതുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് മുന്നിൽ തെളിവ് കൊടുത്ത പ്രവാസി വ്യവസായി ചൂണ്ടിക്കാട്ടിയ തമിഴ്നാട് സ്വദേശി ഡി. മണി ഈ കേസിൽ കുറ്റക്കാരനല്ല എന്ന് അന്വേഷണസംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

മണിക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന് തെളിയിക്കത്തക്ക തെളിവൊന്നും കിട്ടിയിട്ടില്ല എന്നാണ് അന്വേഷണസംഘം പറയുന്നത്. പ്രവാസി വ്യവസായിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം പറയുന്നുണ്ടെങ്കിലും കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: അ​ടൂ​ർ പ്ര​കാ​ശി​നു ബ​ന്ധ​മു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ല: ര​മേ​ശ് ചെ​ന്നി​ത്ത​ല

തൃ​ശൂ​ർ: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ അ​ടൂ​ർ പ്ര​കാ​ശി​നു ബ​ന്ധ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എം​പി​യെ​ന്ന നി​ല​യി​ൽ ചി​ല പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടാ​കാം. മ​റ്റെ​ന്തെ​ങ്കി​ലും അ​റി​വു​ണ്ടെ​ന്നു ക​രു​തു​ന്നി​ല്ല.

അ​യ്യ​പ്പ​ന്‍റെ മു​ത​ലു ക​ട്ട​വ​രാ​രും ര​ക്ഷ​പ്പെ​ടി​ല്ല. കേ​സ് അ​ന്താ​രാ​ഷ്ട്ര മാ​ന​ങ്ങ​ളു​ള്ള​താ​ണെ​ന്നാ​ണു വി​വ​രം. അ​തു​കൊ​ണ്ടാ​ണു കോ​ട​തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.

തെ​ര​ഞ്ഞെ​ടു​പ്പു തോ​ൽ​വി​യു​ടെ കാ​ര​ണ​മെ​ന്തെ​ന്നു സി​പി​ഐ​ക്കു മ​ന​സി​ലാ​യി​ട്ടും സി​പി​എം അം​ഗീ​ക​രി​ക്കി​ല്ല. ശ​ബ​രി​മ​ല​യും ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും തി​രി​ച്ച​ടി​യാ​യി​ല്ലെ​ന്നാ​ണു സി​പി​എം പ​റ​യു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; ഡി. ​മ​ണി​യെ​യും ബാ​ല​മു​രു​ക​നെ​യും ശ്രീ​കൃ​ഷ്‌​ണ​നെ​യും ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേസിൽ ഡി​ണ്ടി​ഗ​ൽ സ്വ​ദേ​ശി ഡി.​മ​ണി​യു​ടേ​യും ശ്രീ​കൃ​ഷ്ണ​ന്‍റെ​യും ബാ​ല​മു​രു​ക​ന്‍റെ​യും ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി. ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം മൂ​വ​രെ​യും വി​ട്ട​യ​ച്ചു. ര​ണ്ട് ക്രൈം ​ബ്രാ​ഞ്ച് എ​സ്പി​മാ​ർ​ക്കൊ​പ്പം ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​സ്പി വെ​ങ്കി​ടേ​ഷ് നേ​രി​ട്ട് എ​ത്തി​യാ​ണ് ഇ​വ​രെ ചോ​ദ്യം ചെ​യ്ത​ത്.

രാ​വി​ലെ പ​ത്ത​ര​യോ​ടെ ആ​രം​ഭി​ച്ച ചോ​ദ്യം​ചെ​യ്യ​ല്‍ ഏ​ഴ​ര മ​ണി​ക്കൂ​ര്‍ നീ​ണ്ടു. ശ​ബ​രി​മ​ല കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും വി​ദേ​ശ​വ്യ​വ​സാ​യി​യും എ​സ്ഐ​ടി​ക്ക് ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​ത്.

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ വി​റ്റു​വെ​ന്നും അ​തി​ന് പി​ന്നി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും ഡി. ​മ​ണി​യു​മാ​ണെ​ന്നും പ്ര​വാ​സി വ്യ​വ​സാ​യി മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​ട​പാ​ട് ന​ട​ന്ന​ത് തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ച്ചാ​ണെ​ന്നും ഡി​ണ്ടി​ഗ​ലി​ൽ വെ​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നു​വെ​ന്നും വ്യ​വ​സാ​യി എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി​യി​രു​ന്നു.

അ​തേ​സ​മ​യം ഇ​വ​രോ​ട് വീ​ണ്ടും ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ അ​റി​യാ​മെ​ന്ന് ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ലെ പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ അ​റി​യാ​മെ​ന്ന് മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.

ശ​ബ​രി​മ​ല ഭ​ക്ത​നെ​ന്ന നി​ല​യി​ലും സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​യെ​ന്ന നി​ല​യി​ലും പ​രി​ച​യ​പ്പെ​ട്ടി​ട്ടു​ണ്ട്. സ്വ​ർ​ണം പൂ​ശാ​നാ​യി ബോ​ർ​ഡോ വ്യ​ക്തി​ക​ളോ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ല.

സ്വ​ർ​ണം പൂ​ശി​യ കാ​ര്യം ബോ​ർ​ഡ്, സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടി​ല്ല. മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ ത​നി​ക്ക് ഒ​ര​റി​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. മു​ൻ​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ അ​റി​യാ​വു​ന്ന​ത് പ​റ​ഞ്ഞു.- ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കേ​സി​ൽ​ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും മു​ൻ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​നെ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ര​ണ്ട് മ​ണി​ക്കൂ​ര്‍ സ​മ​യം നീ​ണ്ടു​നി​ന്ന ചോ​ദ്യം ചെ​യ്യ​ൽ ന​ട​ന്ന​ത്.

Kerala

സ്വർണക്കൊള്ള: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടനിലക്കാര്‍ വഴി സമ്മർദം ചെലുത്തുന്നു: സതീശൻ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ വന്‍ സമ്മര്‍ദം ചെലുത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

മര്യാദയുടെ പേരില്‍ മാത്രം ആ ഉദ്യോഗസ്ഥരുടെ പേര് പറയുന്നില്ല. എസ്‌ഐടിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസും പിന്മാറണം. അല്ലാത്ത പക്ഷം ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തുമെന്നും വി.ഡി. സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സത്യസന്ധവും നീതിപൂര്‍വവുമായ അന്വേഷണം നടക്കണം. ഇത് അയ്യപ്പന്‍റെ സ്വര്‍ണം കവര്‍ന്ന കേസാണ്. എസ്‌ഐടിയില്‍ തങ്ങള്‍ ഇതുവരെ അവിശ്വാസം രേഖപ്പെടുത്തിയിട്ടില്ല. യഥാർഥ കുറ്റവാളികളെ, വന്‍ സ്രാവുകളെ നിയമത്തിന് മുന്നില്‍കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

Kerala

എസ്ഐടിക്ക് കനത്ത തിരിച്ചടി ; ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ഇ​ഡി അ​ന്വേ​ഷി​ക്കും

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ് ഇ​ഡി അ​ന്വേ​ഷി​ക്കും. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. ഇ​ഡി അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന എ​സ്ഐ​ടി​യു​ടെ നി​ല​പാ​ട് ത​ള്ളി​യാ​ണ് വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ രേ​ഖ​ക​ളും ഇ​ഡി​ക്ക് കൈ​മാ​റാ​നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കോ‌‌ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ കേ​സ് രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഇ​ഡി​യു​ടെ അ​പേ​ക്ഷ​യി​ലാ​ണ് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്.

ക​ള്ള​പ്പ​ണ ഇ​ട​പാ​ട് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​ണ് എ​ഫ്ഐ​ആ​റും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടും അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ഇഡി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ മു​ഴ​വ​ൻ രേ​ഖ​ക​ൾ കൈ​മാ​റു​ന്ന​തി​ൽ എ​സ്ഐ​ടി എ​തി​ർ​പ്പ് അ​റി​യി​ച്ചി​രു​ന്നു. ഇ​ത് ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

ക​ള്ള​പ്പ​ണ ഇ​ട​പാ​ട് പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്നും സ​മാ​ന്ത​ര അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്നു​മാ​യി​രു​ന്നു എ​സ്ഐ​ടി​യു​ടെ നി​ല​പാ​ട്. ഇ​ഡി സ​മാ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ല്‍ നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു. എ​ന്നാ​ൽ കോ​ട​തി ഇ​ത് ത​ള്ളു​ക​യാ​യി​രു​ന്നു.

 

Kerala

'ചുണയുണ്ടെങ്കിൽ കൈയിലുള്ള തെളിവുകൾ ഹാജരാക്കൂ': സതീശനെ വെല്ലുവിളിച്ച് കടകംപള്ളി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ. ചുണയുണ്ടെങ്കിൽ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ സതീശൻ കോടതിയിൽ ഹാജരാക്കണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു.

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരനാണെന്ന് വി.ഡി. സതീശൻ വീണ്ടും തെളിയിക്കുകയാണ്. വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചിട്ട് മാസങ്ങളായെന്നും ഇതുവരെ പുറത്തുവിടാത്ത തെളിവുകൾ ഇനിയെങ്കിലും പുറത്തുവിടാനും കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചു.

ശ‌ബരിമല സ്വർണക്കൊള്ള വിവാദം ഉയർന്നതിന് പിന്നാലെയാണ് മുൻ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ സതീശൻ ആരോപണങ്ങൾ ഉയർത്തിയത്. സ്വർണപ്പാളി പുറത്തുകൊണ്ടുവന്ന് വിറ്റെന്നും അതിന് ഒത്താശ ചെയ്തത് കടകംപള്ളി സുരേന്ദ്രനാണെന്നും സതീശൻ പറഞ്ഞിരുന്നു.

കടകംപള്ളി സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

വി.ഡി. സതീശനെതിരെ ഞാൻ ഫയൽ ചെയ്തിരിക്കുന്ന മാനനഷ്ട ഹർജിയുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത നൽകുന്നത് ഇന്നലെ മനോരമ ന്യൂസ് ആണ്. അത് തെറ്റാണ് എന്നും കോടതിയിൽ എന്താണ് നടന്നത് എന്നുമുള്ള എന്‍റെ വക്കീലിന്‍റെ പ്രസ്താവന ഞാൻ ഫേസ്ബുക്കിൽ പങ്ക് വെക്കുകയും മീഡിയ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.

അതിന് ശേഷം നടന്നിരിക്കുന്ന തോന്നിവാസം ആണ് നിങ്ങൾ കമന്‍റിൽ കാണുന്നത്. ഇത് എന്തൊരു തരം മാധ്യമ പ്രവർത്തനം ആണ്? എല്ലാ മീഡിയയിലും ഒരേ ടെംപ്ലേറ്റിൽ ഒരു വ്യാജ വാർത്ത വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം അതിന്‍റെ സോഴ്സ് ഒന്നായിരിക്കും എന്ന്. ആ സോഴ്സ് ആരായിരിക്കും എന്നും നമുക്ക് ഊഹിക്കാമല്ലോ.

ഇനി സതീശനോടാണ്. സതീശാ, നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു. എങ്കിലും പറയുകയാണ്, രാഷ്ട്രീയം മാന്യമായി പ്രവർത്തിക്കാൻ ഉള്ളതാണ്. താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ. ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്. കോടതിയും ജനങ്ങളും കാണട്ടെ..

Kerala

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ. കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ. ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അന്വേഷണസംഘത്തിന്‍റെ അറസ്റ്റ്. ക്രമക്കേടില്‍ ശ്രീകുമാറിനും പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. 2019ൽ ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് പാളികൾ കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയിരുന്നു ശ്രീകുമാർ.

കേസില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ മാത്രമാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. മുന്‍കൂര്‍ ജാമ്യം തേടി ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

സ്പോൺസർ ഉണ്ണികൃഷ്ണൻപോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജു, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്‍റുമായിരുന്ന എന്‍. വാസു, ദേവസ്വംബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാർ എന്നിവരാണ് ശ്രീകുമാറിനെ കൂടാതെ കേസില്‍ ഇതുവരെ അറസ്റ്റിലായത്.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; മു​ൻ ദേ​വ​സ്വം സെ​ക്ര​ട്ട​റി ജ​യ​ശ്രീ സു​പ്രീം​കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ മു​ൻ ദേ​വ​സ്വം സെ​ക്ര​ട്ട​റി ജ​യ​ശ്രീ സു​പ്രീം​കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. ജ​യ​ശ്രീ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.

ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ൻ​കൂ​ർ ജാ​മ്യം വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ശ​ബ​രി​മ​ല​യി​ലെ ക​ട്ടി​ള​പ്പാ​ളി​ക​ളി​ല്‍ സ്വ​ര്‍​ണം പൊ​തി​ഞ്ഞ​തി​നു രേ​ഖ​ക​ളു​ണ്ടോ എ​ന്ന നി​ര്‍​ണാ​യ​ക ചോ​ദ്യ​മു​യ​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ് ഹൈ​ക്കോ​ട​തി.

സ്വ​ര്‍​ണ​ക്കൊ​ള​ള​യി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​വാ​സു​വി​ന്‍റെ ജാ​മ്യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു കോ​ട​തി​യു​ടെ ചോ​ദ്യം. ക​ട്ടി​ള​പ്പാ​ളി​ക​ള്‍ ചെ​മ്പ് പൊ​തി​ഞ്ഞ​തെ​ന്നാ​ണ് ജാ​മ്യ ഹ​ര്‍​ജി​യി​ല്‍ വാ​സു ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്.

 

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള​: പി.​എ​സ്. പ്ര​ശാ​ന്തിന്‍റെ മൊഴിയെടുക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള​ക്കേ​സി​ല്‍ മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​ല്‍ നി​ന്നും ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളി​ല്‍ നി​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ക്കും. മൊ​ഴി ന​ല്‍​കാ​ന്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം നി​ര്‍​ദേ​ശം ന​ല്‍​കി.

ദ്വാ​ര​പാ​ല​ക ശില്പങ്ങ​ളി​ല്‍ സ്വ​ര്‍​ണം പൂ​ശി​യ ചെ​ന്നൈ​യി​ലെ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സ് സി​ഇ​ഒയെ​യും ര​ണ്ട് ജീ​വ​ന​ക്കാ​രെ​യും എ​സ്‌​ഐ​ടി തിങ്കളാഴ്ച വീ​ണ്ടും ചോ​ദ്യം ചെ​യ്തി​രു​ന്നു. മു​ന്‍ ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന്‍റെ കാ​ല​ത്തെ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളി​ല്‍ നി​ന്നു വീ​ണ്ടും മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

ദ്വാ​ര​പാ​ല​ക ശി​ല്‍​പ്പ​ങ്ങ​ള്‍ കൊ​ണ്ടുപോ​കാ​ന്‍ താ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത് ദേ​വ​സ്വം ബോ​ര്‍​ഡ് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​തുകൊ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ത​ന്ത്രി നേ​ര​ത്തെ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് മു​ന്‍കാ​ല​ത്തെ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളി​ല്‍ നി​ന്ന് എ​സ്‌​ഐ​ടി വീ​ണ്ടും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

അ​തേസ​മ​യം, റി​മാ​ൻഡിലാ​യി​രു​ന്ന ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യെ​യും ശ​ബ​രി​മ​ല മു​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ മു​രാ​രി ബാ​ബു എ​ന്നി​വ​രെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പി​നും ചോ​ദ്യം ചെ​യ്യ​ലി​നു​മാ​യി വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യി​ട്ടു​ണ്ട്.

National

പോ​റ്റി​യെ കേ​റ്റി​യേ... സ്വ​ര്‍​ണം ചെ​മ്പാ​യി മാ​റ്റി​യേ; പാ​ർ​ല​മെ​ന്‍റി​ൽ യു​ഡി​എ​ഫ് എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധം

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ പാ​ര്‍​ല​മെ​ന്‍റ് ക​വാ​ട​ത്തി​ല്‍ യു​ഡി​എ​ഫ് എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ വൈ​റ​ലാ​യ പാ​ര​ഡി ഗാ​നം പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ൽ ആ​ല​പി​ച്ചാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

പോ​റ്റി​യെ കേ​റ്റി​യേ... സ്വ​ര്‍​ണം ചെ​മ്പാ​യി മാ​റ്റി​യേ... എ​ന്ന പാ​ട്ടു പാ​ടി​ക്കൊ​ണ്ടാ​യി​രു​ന്നു യു​ഡി​എ​ഫ് എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധം. അ​മ്പ​ല​ക്ക​ള്ള​ന്മാ​ര്‍ ക​ട​ക്കു പു​റ​ത്ത്, ശ​ബ​രി​മ​ല ക​ള്ള​ന്മാ​ര്‍ ക​ട​ക്കു പു​റ​ത്ത് തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളും എം​പി​മാ​ര്‍ ഉ​യ​ര്‍​ത്തി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള ദേ​ശീ​യ ത​ല​ത്തി​ല്‍ ത​ന്നെ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കാ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ തീ​രു​മാ​നം. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ നി​ല​വി​ലെ എ​സ്ഐ​ടി അ​ന്വേ​ഷ​ണം പോ​രെ​ന്നാ​ണ് യു​ഡി​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ‌‌

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ​യാ​യി​രു​ന്നു ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ലെ പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കെ.​സി.​വേ​ണു​ഗോ​പാ​ൽ, ആ​ന്‍റോ ആ​ന്‍റ​ണി, ഹൈ​ബി ഈ​ഡ​ൻ തു​ട​ങ്ങി​യ​വ​ർ ശ​ബ​രി​മ​ല വി​ഷ​യം ലോ​ക്സ​ഭ​യു​ടെ ശൂ​ന്യ​വേ​ള​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ര​മേ​ശ് ചെ​ന്നി​ത്ത​ല എ​സ്ഐ​ടി​ക്ക് മൊ​ഴി​ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​സ്ഐ​ടി​ക്ക് മൊ​ഴി​ന​ൽ​കി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ഈ​ഞ്ച​യ്ക്ക​ല്‍ ഓ​ഫീ​സി​ലെ​ത്തി​യാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല മൊ​ഴി ന​ല്‍​കി​യ​ത്.

ശ​ബ​രി​മ​ല​യി​ൽ നി​ന്ന് ക​ട​ത്തി​യ സ്വ​ർ​ണ​പ്പാ​ളി​ക​ൾ പു​രാ​വ​സ്‌​തു​വാ​യി വി​റ്റു​വെ​ന്നും 500 കോ​ടി​യു​ടെ മൂ​ല്യം അ​തി​നു​ണ്ടെ​ന്നും മു​ൻ​പ് അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു. ഇ​തേ​പ്പ​റ്റി അ​റി​വു​ള്ള​യാ​ൾ ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

നേ​ര​ത്തെ മൊ​ഴി​ന​ൽ​കാ​നെ​ത്തു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ അ​സൗ​ക​ര്യം മൂ​ലം മാ​റ്റു​ക​യാ​യി​രു​ന്നു. ത​നി​ക്ക് ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ എ​സ്‌​ഐ​ടി​ക്ക് മു​ന്നി​ല്‍ പ​റ​ഞ്ഞു. അ​വ​ർ അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്നും മൊ​ഴി ന​ല്‍​കി​യ ശേ​ഷം ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

വി​വ​ര​ങ്ങ​ള്‍ സ​ത്യ​മാ​ണോ അ​ല്ല​യോ എ​ന്ന കാ​ര്യം എ​സ്‌​ഐ​ടി തീ​രു​മാ​നി​ക്ക​ട്ടെ. അ​ത് സ​ത്യ​മാ​ണെ​ന്നാ​ണ് ത​ന്‍റെ വി​ശ്വാ​സം. കൈ​മാ​റി​യ​ത് തെ​ളി​വു​ക​ള​ല്ല വി​വ​ര​ങ്ങ​ളാ​ണ്. ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ വലിയ ഒരു അറസ്റ്റിന് കേരളം കാത്തിരിക്കുന്നു: വി.ഡി. സതീശന്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ ഒരു അറസ്റ്റ് ഉണ്ടാകുമെന്നു തന്നെയാണ് കേരളം പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പത്തനംതിട്ട പ്രസ്‌ക്ലബില്‍ "തദ്ദേശം 2025 മീറ്റ് ദി ലീഡര്‍' പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പു കാലം ആയതുകൊണ്ടാകാം ആ അറസ്റ്റ് വൈകുന്നത്. അറസ്റ്റ് വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദമുണ്ടാകാമെന്നും സതീശന്‍ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം ബോര്‍ഡിലേക്ക് എത്തിച്ചതിനു പിന്നില്‍ പ്രേരകമായ ഒരാളുണ്ട്. ആ ആളിന്‍റെ അറസ്റ്റാണ് ഉണ്ടാകേണ്ടതെന്നും സതീശൻ കൂട്ടിച്ചേർത്തു.

എ. പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാതിരുന്നത് അദ്ദേഹത്തെ ഭയപ്പെട്ടിട്ടാണ്. പത്മകുമാറിനെ പ്രകോപിപ്പിച്ചാല്‍ അദ്ദേഹം പലതും വിളിച്ചു പറയുമോയെന്ന ഭയം സിപിഎമ്മിനുണ്ട്. സ്വര്‍ണക്കൊള്ളക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ ശക്തമായ നടപടിയാണ് കോണ്‍ഗ്രസ് എടുത്തത്. പാര്‍ട്ടിയുടെ മുമ്പില്‍ ഒരു പരാതി പോലും വരാതെ സംഘടനാപരമായ നടപടിയെടുത്തു. തെറ്റായ കാര്യങ്ങള്‍ ആരു ചെയ്താലും അവരെ കോണ്‍ഗ്രസ് സംരക്ഷിക്കില്ല. തെരഞ്ഞെടുപ്പു കാലത്ത് ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും സതീശൻ ആരോപിച്ചു.

ശബരിമല തീര്‍ഥാടനക ക്രമീകരണങ്ങളിലും ഗുരുതര വീഴ്ചയുണ്ടായി. ശബരിമലയിലെ സ്ഥിതി ഭയാനകമെന്ന് ചുമതലയേറ്റ് രണ്ടാംദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനു പറയേണ്ടിവന്നു. തീര്‍ഥാടനകാലം ആരംഭിക്കുന്നതിന് ആറുദിവസം മുമ്പാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. മണ്ഡലകാല ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലമാണെന്ന വാദം വസ്തുകകള്‍ക്കു നിരക്കുന്നതല്ല.

ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് അലയടിക്കുകയാണ്. മസാല ബോണ്ടുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കുക തന്നെ വേണം. കോടികളുടെ അഴിമതി ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇഡി ഒന്നും ചെയ്യുകയില്ലെന്നും ഭയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും സതീശന്‍ പറഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: പ​ത്മ​കു​മാ​റി​ന്‍റെ റി​മാ​ൻ​ഡ് നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റി​നെ വീ​ണ്ടും റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്ഐ​ടി ക​സ്റ്റ​ഡി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ത്മ​കു​മാ​റി​നെ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

റി​മാ​ൻ​ഡു ചെ​യ്ത പ​ത്മ​കു​മാ​റി​നെ തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ്യ​ൽ സ​ബ് ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു പോ​യി. അ​തേ​സ​മ​യം ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ർ​ക്ക് അ​ടു​ത്ത ബ​ന്ധ​മാ​ണ് ഉ​ള്ള​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ എ. ​പ​ത്മ​കു​മാ​ർ ആ​വ​ർ​ത്തി​ച്ചു.

പോ​റ്റി ശ​ബ​രി​മ​ല​യി​ൽ ശ​ക്ത​നാ​യ​ത് ത​ന്ത്രി​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പി​ൻ​ബ​ല​ത്തി​ൽ ആ​ണെ​ന്നും പ​ത്മ​കു​മാ​ർ മൊ​ഴി ന​ൽ​കി. ശ​ബ​രി​മ​ല​യി​ൽ സ്പോ​ൺ​സ​ർ ആ​കാ​ൻ പോ​റ്റി സ​ർ​ക്കാ​രി​ൽ ആ​രെ​യൊ​ക്കെ സ​മീ​പി​ച്ചെ​ന്ന കാ​ര്യ​ത്തി​ൽ പ​ത്മ​കു​മാ​ർ കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കി​യി​ല്ല

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; പ​ത്മ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തു

കൊ​ച്ചി : ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​സ്ഐ​ടി. അ​റ​സ്റ്റി​ലാ​യ ദേ​വ​സ്വം മു​ൻ പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ൾ എ​സ്ഐ​ടി പി​ടി​ച്ചെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം പ​ത്മ​കു​മാ​റി​ന്‍റെ ആ​റ​ന്മു​ള​യി​ലെ വീ​ട്ടി​ൽ എ​സ്ഐ​ടി ന​ട​ത്തി​യ പ​രി​ശോ​ധ​ന അ​ർ​ദ്ധ​രാ​ത്രി വ​രെ നീ​ണ്ടി​രു​ന്നു. പോ​റ്റി​യും പ​ത്മ​കു​മാ​റും ത​മ്മി​ലെ ഇ​ട​പാ​ടി​ന്‍റെ രേ​ഖ​ക​ൾ​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ബോ​ർ​ഡും പോ​റ്റി​യും ത​മ്മി​ലെ ഇ​ട​പാ​ടു​ക​ളെ കു​റി​ച്ചു​ള്ള രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് എ​സ്ഐ​ടി​ക്ക് ല​ഭി​ച്ചെ​ന്നും സൂ​ച​ന​യു​ണ്ട്.

2016 മു​ത​ൽ പ​ത്മ​കു​മാ​റി​ന്‍റെ ആ​ദാ​യ​നി​കു​തി വി​വ​ര​ങ്ങ​ള​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ രേ​ഖ​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പോ​റ്റി വീ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി. പ​ക്ഷെ ഇ​ത് സൗ​ഹൃ​ദ സ​ന്ദ​ർ​ശ​ന​മാ​യി​രു​ന്നു​വെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

താ​ൻ പ്ര​സി​ഡ​ന്‍റാ​കു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ശ​ബ​രി​മ​ല​യി​ൽ ന​ല്ല സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ മൊ​ഴി. താ​നെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ​ക്ക് ബോ​ർ​ഡി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ​ക്കും അ​റി​വു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​ത്മ​കു​മാ​ർ മൊ​ഴി ന​ൽ​കി.

Kerala

കാ​ലാ​വ​ധി നീ​ട്ടുന്ന​ത് പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ: സ​ണ്ണി ജോ​സ​ഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് നി​​​ല​​​വി​​​ലെ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ഭ​​​ര​​​ണ​​​സ​​​മി​​​തി​​​ക്ക് കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​ക്കൊ​​​ടു​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ്.    

 തെ​​​ളി​​​വു ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് സ​​​മ​​​യ​​​വും സാ​​​ഹ​​​ച​​​ര്യ​​​വും ന​​​ൽ​​​കി​​​യ​​​തു ഗു​​​രു​​​ത​​​ര വീ​​​ഴ്ച​​​യാ​​​ണ്. കേ​​​സി​​​ൽ ഹൈ​​​ക്കോ​​​ട​​​തി ന​​​ട​​​ത്തി​​​യ നി​​​രീ​​​ക്ഷ​​​ണം ഒ​​​രു മാ​​​സം പി​​​ന്നി​​​ട്ടി​​​ട്ടും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ഒ​​​രു പു​​​രോ​​​ഗ​​​തി​​​യു​​​മി​​​ല്ല.

ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ, രാ​​​ഷ്‌​​​ട്രീ​​​യ നേ​​​താ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്.കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ ചോ​​​ദ്യം ചെ​​​യ്യ​​​ൽ ന​​​ട​​​ക്കു​​​ന്നി​​​ല്ല. സ്വ​​​ർ​​​ണം വീ​​​ണ്ടെ​​​ടു​​​ക്കു​​​ന്നി​​​ല്ല. അ​​​ന്വേ​​​ഷ​​​ണം മ​​​ര​​​വി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെന്നും അദ്ദേഹം പറഞ്ഞു. 

Kerala

അ​ഴി​മ​തി​യി​ലും കൊ​ള്ള​യി​ലും മു​ങ്ങി​ക്കു​ളി​ച്ചു, അ​ഞ്ച് ദേ​വ​സ്വം ബോ​ർ​ഡു​ക​ളും പി​രി​ച്ചു​വി​ട​ണം: വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: ഹൈ​ന്ദ​വ വി​ശ്വാ​സ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന നി​ല​യി​ലേ​ക്ക് ദേ​വ​സ്വം ബോ​ർ​ഡു​ക​ളു​ടെ ഭ​ര​ണം മാ​റി​യെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ദേ​വ​സ്വം ബോ​ർ​ഡു​ക​ൾ അ​ഴി​മ​തി​യി​ലും കൊ​ള്ള​യി​ലും മു​ങ്ങി​ക്കു​ളി​ച്ചു. മാ​റി​മാ​റി ഭ​രി​ച്ച ഒ​രു സ​ർ​ക്കാ​രി​നും ഉ​ത്ത​ര​വാ​ദിത്വത്തിൽ നി​ന്ന് ഒ​ഴി​യാ​നാ​വി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള വി​വാ​ദം അ​ന്ത​മി​ല്ലാ​തെ തു​ട​രു​ന്നു. അ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​യും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി. കാ​ണി​ക്ക​വ​ഞ്ചി​യി​ൽ കൈ​യി​ട്ടു​വാ​രാ​ത്ത​വ​ർ ചു​രു​ക്ക​മാ​ണ്. മോ​ന്താ​യം വ​ള​ഞ്ഞാ​ൽ ക​ഴു​ക്കോ​ലു​ക​ളു​ടെ കാ​ര്യം പ​റ​യാ​നി​ല്ലെ​ന്ന പോ​ലെ​യാ​ണ് ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ സ്ഥി​തി.

നൂ​റു​ക​ണ​ക്കി​ന് മു​രാ​രി ബാ​ബു​മാ​ർ അ​ഞ്ചു ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ലു​മാ​യു​ണ്ട്. ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ൽ ഇ​ല്ലെ​ങ്കി​ൽ പ്ര​തി​ഷ്ഠ​വ​രെ പൊ​ളി​ച്ചു ക​ട​ത്തി​യേ​നെ. ദേ​വ​സ്വം ഭ​ര​ണ​രീ​തി​ക​ൾ മാ​റ്റ​ണം. ആ​ത്മാ​ർ​ഥ​ത​യു​ണ്ടെ​ങ്കി​ൽ അ​ഞ്ച് ദേ​വ​സ്വം ബോ​ർ​ഡു​ക​ളും സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ട​ണം. പ്ര​ഫ​ഷ​ണ​ൽ ഭ​ര​ണ​മു​ള്ള ഒ​ന്നോ ര​ണ്ടോ ദേ​വ​സ്വം ബോ​ർ​ഡ് മ​തി​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

Latest News

Up